ചിറ്റൂർ: ശബരിമല ക്ഷേത്ര ദർശനത്തിന് പോയ വണ്ടിത്താവളം സ്വദേശി മല കയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. വിളയോടിയിലെ റേഷൻ ഷോപ്പ് ഉടമ നാരായണൻ (68) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച കാലത്ത് ഒമ്പതിന് മലകയറുന്നതിനിടെയാണ് സംഭവം. വൈകുന്നേരം 5.30ന് വീട്ടിലത്തിച്ച മൃതദേഹം പട്ടഞ്ചേരി പൊതു ശ്മശാനത്തിൽ സംസ്കാരിച്ചു. ഭാര്യ: രത്നാമണി. മക്കൾ: ഗീതു, വൈശാഖ്.