നീറാട്: ഇ.സി. സ്റ്റോർ ഉടമ കാമശ്ശേരി പള്ളിയാളി മുഹമ്മദ് (61) നിര്യാതനായി. പുളിക്കൽ പഞ്ചായത്ത് വാർഡ് എട്ട് മുസ്ലിം ലീഗ് പ്രസിഡന്റ്, നീറാട് വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ: ആയിശബി. മക്കൾ: സിറാജുൽ മുനീർ, ആഷിഖ്, അർഷദ്, അൻഷിദ. മരുമക്കൾ: നൗഫൽ (മുണ്ടിലാക്കൽ), റിസ്ലത്ത്, ആഷിഖ് ഷെറിൻ, അൻഷിദ. സഹോദരങ്ങൾ: നീറാട് കെ.പി.ബി ട്രേഡേഴ്സ് ഉടമ ഷരീഫ്, ഹനീഫ, സുലൈഖ.