തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് റിട്ട. പ്രഫസർ കായ്യത്ത് റോഡിലെ മുസാപ് മൻസിലിൽ സി.കെ.പി. സൂപ്പിക്കുട്ടി നിര്യാതനായി. തലശ്ശേരി ഓടത്തിൽ പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. കണ്ണൂർ പോളിടെക്നിക്, മടപ്പള്ളി കോളജ് എന്നിവിടങ്ങളിൽ കായിക അധ്യാപകനായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ടി.എം. ഉമ്മായു. മക്കൾ: ടി.എം. മുഹമ്മദ് സാജിദ് (പ്രിൻസിപ്പൽ, മുബാറക്ക ഹയർസെക്കൻഡറി സ്കൂൾ, തലശ്ശേരി), സഫരിയ, ഷമീന, സുഹറ. മരുമക്കൾ: എ.സി.എം. ഷംസുദ്ദീൻ, എ.എൻ.പി. സഫർ (വില്ലേജ് ഓഫിസർ, കണ്ണവം), ജിഹാദ് മുസ്തഫ, ഫർസാന.