പാനൂർ: പാറാട് ചമതയുള്ളതിൽ മാവുള്ള പറമ്പത്ത് പാത്തൂട്ടി ഹജ്ജുമ്മ (76) നിര്യാതയായി. പാറാട്ടെ പരേതരായ ചമതയുള്ളതിൽ കുഞ്ഞമ്മദ് ഹാജി -ആമിന ഹജ്ജുമ്മ എന്നവരുടെ മകളാണ്. ഭർത്താവ്: പരേതനായ മാവുള്ള പറമ്പത്ത് മൊയ്തീൻ കുട്ടി.
മക്കൾ: അമ്മദ് ഹാജി (മെംബർ ദുബൈ, പാറാട് മഹല്ല് കമ്മിറ്റി), റംല ഹജ്ജുമ്മ. മരുമക്കൾ: ഓണപ്പറമ്പത്ത് ഹനീഫ ഹാജി (പുല്ലൂക്കര), പാടിഞ്ഞാറത്ത് ഫൗസിയ (കടവത്തൂർ). സഹോദരി: മാവുള്ള പറമ്പത്ത് ആയിശു ഹജ്ജുമ്മ.