കാപ്പാട്: പരേതരായ കുന്നുമ്മൽ മൊയ്തീൻ കോയയുടെയും പാട്ടോളി കുഞ്ചി ഉമ്മച്ചയുടെയും മകനും കാപ്പാട് അങ്ങാടിയിലെ ‘പൊയിൽ സ്റ്റോർ‘ ഉടമയുമായ പൊയിൽ ഖാദർ ഹാജി (82) നിര്യാതനായി. ഭാര്യ: മീത്തലെ വീട്ടിൽ ആസ്യ ഉമ്മ. മക്കൾ: ഷഫീഖ് (കുവൈത്ത്), മൊയ്ദീൻ കോയ (പൊയിൽ സ്റ്റോർ), ശംസിയ. മരുമക്കൾ റഷീദ് അറബി തായത്ത്, ബദരിയ, ഷഹീല. സഹോദരങ്ങൾ: കുഞ്ഞാഹമ്മദ്, മുഹമ്മദ്ക്കോയ, അബൂബക്കർ, പരേതരായ അയിഷാബി കാരാട്ട്, പാത്തു പൊയിൽ. മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കാപ്പാട് ജുമുഅ മസ്ജിദിൽ.