കോഴിക്കോട്: പരേതനായ എടക്കണ്ടി ശ്രീധരന്റെ ഭാര്യ ശാരദ (88) വെള്ളയിൽ റെയിൽവെ സ്റ്റേഷന് സമീപം ചോയുണ്ണി മാസ്റ്റർ റോഡിലെ വസതിയിൽ നിര്യാതയായി. മക്കൾ: ഉമാദേവി, സതീഷ് (റിട്ട. സെക്രട്ടറി കോഴിക്കോട് മെഡിക്കൽ കോളജ്), സജീവ് (റിട്ട. അസി. രജിസ്ട്രാർ സഹകരണ വകുപ്പ് കോഴിക്കോട്), ബിന്ദു (അസി. ഡയറക്ടർ സഹകരണ വകുപ്പ് തൃശ്ശൂർ), സന്തോഷ് (അക്കൗണ്ടന്റ്, കെ.ടി.ഡി.സി കണ്ണൂർ). മരുമക്കൾ: പി.ആർ. ശിവദാസ് (റിട്ട. അധ്യപകൻ തൃശ്ശൂർ), ജീവ സതീഷ്, സുജ സജീവ് രമ്യാ സന്തോഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ.