പാപ്പിനിശ്ശേരി: പ്രമുഖ സാംസ്കാരിക പ്രവർത്തകനും കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുമായ ചിറക്കുറ്റി അരോളി വീട്ടിലെ എ.വി. നാരായണൻകുട്ടി (78) നിര്യാതനായി. തപസ്യ സംസ്ഥാന സെക്രട്ടറിയായിരുന്നു. ശ്രീകൃഷ്ണ എജുക്കേഷനൽ ട്രസ്റ്റ് സ്ഥാപക അംഗം, പിലാത്തറ നോർത്ത് മലബാർ പബ്ലിക് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി സ്ഥാപക അംഗം, ഉപദേശക സമിതി അംഗം, അഖില കേരള യാദവ സഭ സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഉഷ ചുള്ളേരി വീട്. മക്കൾ: നിഷ (ഭോപാൽ), നിഷാന്ത് (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: സുനിൽ (എൻജിനീയർ, ടി.സി.ഇ ഭോപാൽ, വെങ്ങര). ശിൽപ (കാഞ്ഞങ്ങാട്). പിതാവ്: പരേതരായ കാടൻ പുത്തൻവീട്ടിൽ നാരായണൻ മണിയാണി. മാതാവ്: അരോളി വീട്ടിൽ മാധവിയമ്മ. സഹോദരങ്ങൾ: രാമദാസൻ, തമ്പാൻ, പ്രഭാകരൻ, പരേതരായ മീനാക്ഷി, കൃഷ്ണൻ നായർ, ലക്ഷ്മിക്കുട്ടി. സംസ്കാരം അരോളി സമുദായ ശ്മശാനത്തിൽ വ്യാഴാഴ്ച രാവിലെ 11.30ന്.