തൃക്കരിപ്പൂർ: തങ്കയം താലൂക്ക് ആശുപത്രിക്ക് പിറകുവശത്തെ വി.പി. ഫാത്തിമത്ത് സുഹറ (62) നിര്യാതയായി. തങ്കയം ശാഖ വനിത ലീഗ് പ്രസിഡന്റ്, വനിത ലീഗ് ഉപദേശകസമിതി ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജീവകാരുണ്യ, സേവന മേഖലകളിൽ സജീവമായിരുന്നു. പരേതരായ എം.ടി.പി. മുഹമ്മദിന്റെയും വി.പി. റുഖിയയുടെയും മകളാണ്. ഭർത്താവ്: ശിഹാബുദ്ദീൻ എറണാകുളം. മക്കൾ: അബ്ദുൽ ജബ്ബാർ, മുഹമ്മദ് ഫാസിൽ (ബംഗളൂരു), അബ്ദുൽ ഗഫൂർ (മലേഷ്യ), സുലൈഖ. മരുമക്കൾ: താഹിറ, സറീന, റുഫൈദ, അബ്ദുൽ ജബ്ബാർ മൗലവി പാപ്പിനിശേരി. സഹോദരങ്ങൾ: ആയിഷ ഉടുമ്പുന്തല, സഫിയ മവ്വൽ.