പട്ടാമ്പി: ബിരുദവിദ്യാർഥി കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. വിളയൂർ കെ.പി മുക്കിൽ താമസിക്കുന്ന കൊടക്കാട്ടുപറമ്പിൽ യൂസുഫിന്റെ മകൻ നാസിഹ് അമീനാണ് (19) വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പിലെ കിണറ്റിൽ വീണ് മരിച്ചത്. ആമയൂർ എം.ഇ.എസ് കോളജിലെ മൂന്നാംവർഷ ഡിഗ്രി വിദ്യാർഥിയാണ്.
മാതാവും സഹോദരിയും ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ തിരിച്ചെത്തിയ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനിടെ കിണറ്റിൻകരയിൽ ചെരിപ്പും മൊബൈൽ ഫോണും കണ്ടെത്തുകയും വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
കൊപ്പം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി കരിങ്ങനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഷറഫുന്നിസ. സഹോദരങ്ങൾ: തസ്നി, നിഹ്മ.