കൂത്തുപറമ്പ്: വ്യാപാരിയും പൗരപ്രമുഖനുമായ വേങ്ങാട് അങ്ങാടിയിലെ ആയിഷ മൻസിൽ കെ.സി. പോക്കർ ഹാജി (75) നിര്യാതനായി. വയനാട് സുൽത്താൻ ബത്തേരിയിലെ കെ.സി ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടറാണ്. ഭാര്യ: കുഞ്ഞലിമ. മക്കൾ: ഗഫൂർ (കെ.സി ട്രേഡേഴ്സ് മാനന്തവാടി), റൗഫ് (മലേഷ്യ), നസീർ (എം.ഡി, ഇ പ്ലാനറ്റ് വയനാട്), ഫാത്തിമ, നസീറ, ആയിഷ, ഡോ. ഹാജറ. മരുമക്കൾ: റസാഖ് (കച്ചവടം), മുനീർ (മലേഷ്യ), റഫീഖ് (ദുബൈ), ഡോ. അബ്ദുല്ല (മിംസ് ആശുപത്രി), പരേതയായ ഷമീറ (ആറാം മൈൽ), ആബിദ (നീർവേലി), റിഷാന (തെരൂർ).