എരുമപ്പെട്ടി: വെള്ളറക്കാട് വെള്ളത്തേരി പുതുവീട്ടിൽ ബാപ്പുട്ടി മുസ്ലിയാർ (88) നിര്യാതനായി. വെള്ളറക്കാട് മഹല്ല് മുൻ പ്രസിഡന്റാണ്. വിവിധ മദ്റസകളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.
വെള്ളറക്കാട് മഹല്ലിൽ ഓത്തുപള്ളി സംസ്കാരത്തിൽനിന്ന് മദ്റസ സംവിധാനത്തിലേക്കും പിന്നീട് സമസ്ത അംഗീകരിച്ച നൂറുൽ ഹുദാ മദ്റസ സ്ഥാപിക്കാനും നേതൃത്വം നൽകി. 25 വർഷത്തിലധികം പ്രവാസിയായിരുന്നു.
ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: ബഷീർ (മുസഫ), ശറഫുദ്ദീൻ, റംല, റാബിയ. മരുമക്കൾ: അബ്ബാസ് ചേലക്കര, അഷറഫ് പഴൂർ, ഫബിത, നിഷ.