ചാലക്കുടി: ദേശീയപാതയിൽ നിർത്തിയിട്ട തടിലോറിയിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10ഓടെ പോട്ട എച്ച്.പി പമ്പിനു സമീപമാണ് അപകടം. പേരാമ്പ്ര സ്വദേശി ചേർപ്പ്കളരിക്കൽ വീട്ടിൽ കീർത്തി സി. പ്രസന്നനാണ് (37) മരിച്ചത്. ദേശീയപാതയിൽ ടയർ പൊട്ടിയതിനെ തുടർന്ന് നിർത്തിയിട്ടിരിക്കുകയായിരുന്നു തടിലോറി. നിർത്തിയിട്ട ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചിരുന്ന അങ്കമാലി അയ്യമ്പുഴ ഒലിവ്മാണ്ട് സ്വദേശി ചക്യത്ത്മൂട് വീട്ടിൽ ടെസ്റ്റിനാണ് (38) പരിക്കേറ്റത്.
സ്കൂട്ടർ ഓടിച്ചെത്തിയ കീർത്തി ആദ്യം ടെസ്റ്റിനെ ഇടിക്കുകയും തുടർന്ന് നിയന്ത്രണംവിട്ട ലോറിയിൽ ഇടിച്ച് തെറിച്ചുവീഴുകയായിരുന്നു.
കാക്കനാടുള്ള ക്യൂട്ടീസ് ഇൻറർനാഷനൽ ഹെയർ ട്രാൻസ് പ്ലാന്റേഷൻ കമ്പനിയിലെ ഓപറേഷൻ മാനേജറാണ്. പരിക്കേറ്റ ടെസ്റ്റിനെ ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ: പ്രസീത, ഒരു മകളുണ്ട്.