ഷൊർണൂർ: കവളപ്പാറ വനമാലയിൽ പ്രഫ. എം. ബാലകൃഷ്ണ വാര്യർ (89) നിര്യാതനായി. ഷൊർണൂർ എസ്.എൻ കോളജ് റിട്ട. പ്രിൻസിപ്പലാണ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലും ചേളന്നൂർ ശ്രീനാരായണ ഗുരു കോളജിലും അധ്യാപകനായിരുന്നു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും എക്സാമിനേഷൻ ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചു. ലിറ്റററി ക്രിട്ടിസിസം -എ ഹാൻഡ് ബുക്ക്, എ മാന്വൽ ഓഫ് ഇംഗ്ലീഷ് ഗ്രാമർ, മലയാളം-ഇംഗ്ലീഷ് നിഘണ്ടു എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഷേക്സ്പീരിയൻ നാടകങ്ങൾക്കുള്ള വ്യാഖ്യാനങ്ങൾ, മാക് മില്ലൻ പ്രസിദ്ധീകരിച്ച കോളജ് വിദ്യാർഥികൾക്കുള്ള ഗ്രാമർ പുസ്തകങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ബാലാമണി ദേവി. മക്കൾ: ജയ മോഹൻദാസ് (സയൻറിഫിക് ഓഫിസർ, കൽപ്പാക്കം ആണവനിലയം), പ്രകാശ് (പ്രിൻസിപ്പൽ, വാദി റഹ്മ സ്കൂൾ, കൊടിയത്തൂർ), രഘു (പത്രപ്രവർത്തകൻ, ഇക്കണോമിക് ടൈംസ്, മുംബൈ). മരുമക്കൾ: മോഹൻദാസ്, ബിന്ദു, ദിവ്യ.