കീഴുപറമ്പ്: കുനിയിൽ ആലുംകണ്ടി ഏറാൻ തൊടി അബ്ദുസ്സലാം (60) നിര്യാതനായി. കരൾ മാറ്റിവെക്കൽ ചികിത്സക്കുവേണ്ടി ജനകീയമായി തുക സ്വരൂപിച്ച് ശസ്ത്രക്രിയക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഭാര്യ: ഹസീന. മക്കൾ: ഷാന ഷെറിൻ, ഷിഫ്ന ഷെറിൻ, ഷംന ഷെറിൻ. മരുമക്കൾ: ശബീബ് (കുനിയിൽ), ഫാരിസ് (എടവണ്ണ), ഫർസീൻ (കീഴുപറമ്പ്). സാക്ഷരത തുടർവിദ്യാഭ്യാസ അവാർഡ് ജേതാവായിരുന്ന പരേതയായ ഏറാൻ തൊടി കദീശുമ്മ മാതാവാണ്.
സഹോദരങ്ങൾ: കുട്ട്യാലി, ഹൈദറു, അബ്ദുൽ കരീം, പരേതനായ മുഹമ്മദ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കുനിയിൽ ഇരുപ്പാംകുളം ജുമാമസ്ജിദിൽ.