നിലമ്പൂർ: അനിയൻ മരിച്ച് ഒരാഴ്ചക്കുള്ളിൽ ജ്യേഷ്ഠനും മരിച്ചു. ചാലിയാർ അകമ്പാടത്തെ കണ്ണിയൻ അബ്ദുൽ അസീസാണ് (58) ശനിയാഴ്ച വൈകീട്ട് മരിച്ചത്.
അനുജൻ അഷറഫ് 19നാണ് മരിച്ചത്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ഇരുവരുടെയും മരണം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.
അബ്ദുൽ അസീസിന്റെ ഭാര്യ: ഹബീബ. മകൻ: മുബാറക്. സഹോദരിമാർ: ആയിശ, ജമീല.