പേരാമ്പ്ര: ധർമടം കോറണേഷൻ യു.പി സ്കൂൾ റിട്ട. അധ്യാപകൻ മുളിയങ്ങൽ നടുവിലക്കണ്ടി ഇബ്രാഹീം (66) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തി നടുവിലക്കണ്ടി. മാതാവ്: പരേതയായ ഉമ്മാത്ത പാറക്കണ്ടി. ഭാര്യ: വി.പി. സുബൈദ (അധ്യാപിക, സലഫി മദ്റസ, മുളിയങ്ങൽ). മക്കൾ: ഷറിൻ ഇഫ്രാത്ത് (ഫാർമസിസ്റ്റ്), ഷറിൻ ഇർഫാന. (ഫാർമസിസ്റ്റ്). മരുമക്കൾ: മുഫാസിൻ ഊരള്ളൂർ (ദുബൈ) പി. മുഹമ്മദ് മാസ്റ്റർ കാക്കുനി (പി.കെ.എം ഹയർസെക്കൻഡറി, കടവത്തൂർ). സഹോദരങ്ങൾ: എൻ.കെ. അബൂബക്കർ മുളിയങ്ങൽ, പരേതനായ അമ്മദ് നടുവിലക്കണ്ടി.