നടുവട്ടം: കത്യസ്സൻ വീട്ടിൽ ഇമ്പിച്ചിക്കോയ (75) നടുവട്ടം തവളക്കുളം റോഡിലെ ‘ആമിനാസ്’ വസതിയിൽ നിര്യാതനായി. റാസൽ ഖൈമയിലെ മുൻ പ്രവാസിയാണ്. പരേതനായ ഏലക്കാരന്റകം മാമുകോയയുടെയും കത്യസ്സൻ വീട് ഇമ്പിച്ചി ആമിനബിയുടെയും മകനാണ്. ഭാര്യ: അക്കര പറമ്പത്ത് സഫിയ. മക്കൾ: എ.പി. ഷഹൂദ് (അബൂദബി), ഷെരീഫ് (യു.എസ്), ഷബീർ അഹമ്മദ് (എയർ ഇന്ത്യ), ഡോ. ഇഹ്ജാസ്, ഡോ. ആമിന ഷെഹല (ക്രെസന്റ് ഹോസ്പിറ്റൽ). മരുമക്കൾ: സ്രാങ്കിന്റകം സുമയ്യ, ഫാസില (കുന്ദമംഗലം), കുഞ്ഞമ്മാരകം ആയിഷ, ഡോ. ദാനിയ (പുളിക്കൽ), ഡോ. ജാവേദ് നാസ് (സ്റ്റാർ കെയർ ഹോസ്പിറ്റൽ). സഹോദരങ്ങൾ: പരേതരായ ബീവി, ഇമ്പിച്ചി പാത്തുമ്മ.