കോഴിക്കോട്: പട്ടുതെരുവ് ശാഖ മുസ് ലിം ലീഗ് ട്രഷറർ ആനക്കൊട്ടിൽ എസ്.എ. അബൂബക്കർ (77) വട്ടംപൊയിൽ റോഡിലെ ‘ബൈതുൽ ഖൈർ’ വസതിയിൽ മകളുടെ വീട്ടിൽ നിര്യാതനായി.
പരേതനായ വട്ടപ്പറമ്പിൽ സുലൈമാന്റെയും ആനക്കൊട്ടിൽ ബീവുവിന്റെയും മകനാണ്. ഭാര്യ: അവാനി വീട് ജമീല. മക്കൾ: ഫവാദ് ബക്കർ, സുലൈമാൻ ബക്കർ, ഫിജുല ബക്കർ, ഫസ് ല ബക്കർ. മരുമക്കൾ: ഡോ. ഇമ്പിച്ചി മുഹമ്മദ്, സമീഷ് ഷംസുദ്ദീൻ, ഷമ ഖുദ്സി, സുബിയ റഹ്മാൻ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് ഉണ്ണി, കുഞ്ഞു മൊയ്തു, മുഹമ്മദ് അലി, അബ്ദുറഹ്മാൻ, പരേതയായ ഫാത്തിമ, കദീജ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10:30ന് കണ്ണംപറമ്പ് പള്ളിയിൽ.