മണലൂർ: കൊട്ടേക്കാട് തറയിൽ കൊള്ളന്നൂർ പൊറിഞ്ചുവിന്റെ മകൾ സിസ്റ്റർ റോസ് ശാന്തി (റോസി -82) നിര്യാതയായി.
മണലൂർ സെന്റ് തെരേസാസ് കോൺവെന്റിലെ കർമലീത്ത സന്യാസിനി സമൂഹത്തിലെ സിസ്റ്ററായിരുന്നു.
പാലുവായ്, മണലൂർ, വേലൂപ്പാടം, കാട്ടുങ്ങച്ചിറ, ഒല്ലൂർ ഫാത്തിമ, ചിറളയം, കുരിയച്ചിറ എന്നീ സ്ഥലങ്ങളിൽ അധ്യാപികയായും പുതുക്കാട് സെന്റ് ജോൺ ഓഫ് ദി ക്രോസ് മഠത്തിലെ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചൂണ്ടൽ മരീന ഹോം മഠത്തിൽ വിശ്രമം ജീവിതം നയിക്കുകയായിരുന്നു.
മാതാവ്: കുഞ്ഞന്നം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മണലൂർ സെന്റ് തെരേസാസ് മഠം കപ്പേള സെമിത്തേരിയിൽ.