കണ്ണമംഗലം: നാഷനൽ ലീഗ് സംസ്ഥാന കൗൺസിൽ അംഗവും കണ്ണമംഗലം, എരണിപ്പടി സ്വദേശിയുമായ ഇ.കെ. അബ്ദുൽ സമദ് ഹാജി (67) നിര്യാതനായി.
നാഷനൽ പ്രവാസി ലീഗ് ജില്ല പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. നാഷനൽ ലീഗ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ്, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടറി കെ.പി. ഇസ്മായിൽ, അഡ്വ. ഒ.കെ. തങ്ങൾ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. മുസ്തഫ, ജില്ല പ്രസിഡന്റ് സമദ് തയ്യിൽ എന്നിവർ പരേതന്റെ വീട് സന്ദർശിച്ചു.
പിതാവ്: പരേതനായ ഇ.കെ. അബ്ദുൽ ഖാദർ ഹാജി. മാതാവ്: പരേതയായ പുള്ളാട്ട് ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: കുണ്ടുപുഴക്കൽ ഇത്തീമു എന്ന സുമയ്യ. മക്കൾ: നിസാർ, അബ്ദുൽ ഖാദർ, സയ്യിദ് ഖുതുബ്, യാസർ, സിയാവുൽ ഹഖ്, അഡ്വ. ഇബ്രാഹിം സുലൈമാൻ.
മരുമക്കൾ: ശബ്ന (ഊരകം), ഖദീജ ഷമീബ (തിരുരങ്ങാടി), സജിന (കോടൂർ), ആമിയ (ആനക്കയം), മാജിദ നുസ്രത്ത് (വണ്ടൂർ). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി ഹാജി, അഹമ്മദ് കുട്ടി ഹാജി, മുഹമ്മദ് കുട്ടി ഹാജി, ഉമ്മർ ഹാജി, ആലി മൊയ്തീൻ, മുസ്തഫ, അബ്ദുറഹ്മാൻ, കുഞ്ഞിപ്പാത്തുട്ടി, കദിയമ്മ കുട്ടി, മറിയമ്മു.