ചൊക്ലി: ഊരാച്ചേരി സ്മാരക മന്ദിരത്തിന് സമീപം കവിയൂർ മടത്തിൽ അബ്ദുറഹിമാൻ (75) നിര്യാതനായി. ചൊക്ലി കാഞ്ഞിരത്തിൻകീഴ് സ്വദേശിയാണ്. ദീർഘകാലം ചൊക്ലിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: സറീന, ഷാഹിന, മുംതാസ്, സാജിദ് കവിയുർ (സി.പി.ഐ.എം ഊരാച്ചേരി ബ്രാഞ്ചംഗം, ചുമട്ട് തൊഴിലാളി ചൊക്ലി). മരുമക്കൾ: ഫസലു, റഹീം (ഇരുവരും പെരിങ്ങാടി), ആഷിഖ് (മുഴപ്പിലങ്ങാട്), റംസീന (മനേക്കര). സഹോദരങ്ങൾ: അസീസ്, റഫീഖ്.