ചക്കരക്കല്ല്: കണയന്നൂർ കുളം എൻ.പി. ചന്തുക്കുട്ടി മാസ്റ്റർ (84)നിര്യാതനായി. പെരളശ്ശേരി എച്ച്.എസ്.എസ് അധ്യാപകനും പുഴാതി യു.പി സ്കൂൾ പ്രധാനാധ്യാപകനായും ജോലി ചെയ്തിരുന്നു. ചക്കരക്കൽ താര ആട്സ് പ്രവർത്തകനും നാടക നടനുമാണ്. ഭാര്യ: പത്മിനി (കാപ്പാട്). മക്കൾ: സനിൽ കുമാർ (കാപ്പാട്), ഗിരിഷ് കുമാർ, സജിത്ത് കുമാർ. മരുമക്കൾ: ഷൈനി (നരവൂർ), ബിന്ദു (വെള്ളച്ചാൽ), ബിന്ദു (പാനേരിച്ചാൽ). സഹോദരങ്ങൾ: ചിരുതൈ (ബാവോട്), രാമചന്ദ്രൻ, രവീന്ദ്രൻ, നാണി, ലക്ഷമി, പരേതരായ കുഞ്ഞമ്പു, ദേവകി.