പെരിങ്ങത്തൂര്‍: പുളിയനമ്പ്രത്തെ കാരിയാട്ട് പൊയിൽ സുബൈദ (56) നിര്യാതയായി. കൂത്തുപറമ്പ് മണ്ഡലം സ്റ്റിംസ് ദുബൈ ചാപ്റ്റർ വനിതാ വിഭാഗം ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകയുമാണ്. ഭര്‍ത്താവ്: കരിയാട്ട് പൊയില്‍ സിദ്ദീഖ്. പള്ളിക്കുനിയിലെ പരേതനായ തടത്തിക്കണ്ടിയിൽ സുലൈമാന്റെയും പുതിയ വീട്ടിൽ സുലൈഖയുടെയും മകളാണ്. മക്കള്‍: കെ.പി. ഫായിസ് (ബിസിനസ്), കെ.പി. ഫാസില്‍, ഡോ. കെ.പി. ഫര്ഹാന്, ഫാത്തിമ ഫെന്‍സ (വിദ്യാര്‍ഥിനി, ദുബൈ). മരുമക്കള്‍: ഡോ. സാഹില ഫായിസ്, സുഹാന ഫാസില്‍. സഹോദരങ്ങള്‍: ഉമ്മര്‍, ശരീഫ, പരേതനായ യൂസഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.