പഴയങ്ങാടി: മാട്ടൂൽ നോർത്ത് അസീസ് ഹോട്ടലിന് സമീപത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനും മലേഷ്യയിൽ ബിസിനസുകാരനുമായ ബി. ഖാലിദ് (46) നിര്യാതനായി. മലേഷ്യയിലെ മുആറിൽ അയ്സ സൂപ്പർ മാർക്കറ്റ്, അറേബ്യൻ കറി ഹൗസ് റസ്റ്റാറന്റ് എന്നിവയുടെ മാനേജിങ് പാർട്ണറാണ്. 10 വർഷത്തോളമായി മലേഷ്യയിൽ ബിസിനസ് രംഗത്തുള്ള ഇദ്ദേഹം മലേഷ്യയിലെ കെ.എം.സി.സി ഭാരവാഹിയാണ്. നേരത്തേ സിംഗപ്പൂരിലും പ്രവാസിയായിരുന്നു. ഈ മാസം നാലിനാണ് മലേഷ്യയിൽനിന്ന് ഖാലിദ് നാട്ടിലെത്തിയത്.
മാട്ടൂൽ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററും മാട്ടൂൽ സി.എച്ച് സെന്റർ പ്രവർത്തകനുമാണ്. പരേതരായ പൊന്നൻ കുഞ്ഞഹമ്മദ് ഹാജി, ബാവുവളപ്പിൽ ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.എം. റമീസ. മക്കൾ: ശീസ്, അയ്സ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഹസ്ബുല്ല, അബ്ദുല്ല, അബ്ദുൽ റഷീദ്, ബുഷ്റ.