വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ പൗര പ്രമുഖനും ജൈസാം സ്റ്റോർ ഉടമയുമായ ചാത്തോത്ത് താമസിക്കും പുത്തൂർ ഇബ്രാഹിം ഹാജി (ഉമ്പാനാജി -74 ) നിര്യാതനായി. വില്യാപ്പള്ളി ടൗൺ മുസ് ലിം ലീഗ് ആദ്യകാല പ്രസിഡന്റായിരുന്നു. വില്യാപ്പള്ളി മുസ് ലിം ജമാഅത്ത് കമ്മറ്റി അംഗം, വില്യാപ്പള്ളി സുന്നി സെന്റർ മസ്ജിദ് പ്രസിഡന്റ, അമരാവതി സിറാജുൽ ഹുദാ മദ് റസ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ് (ജൈസാം മൊബെൽസ്, വല്യപ്പള്ളി), റഹീമ. മരുമക്കൾ: ഫൈസൽ ആയിരോടി, ഷമീന ഒതയോത്ത്. സഹോദരങ്ങൾ: കുഞ്ഞയിശ്ശ ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ, ഫാത്തിമ ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ, പരേതരായ അബ്ദുറഹിമാൻ ഹാജി, കുഞ്ഞമ്മദ് ഹാജി. അബ്ദുല്ല. കദീശ.