കുന്ദമംഗലം: സി.പി.എം ജില്ല കമ്മിറ്റി മുൻ ഓഫിസ് സെക്രട്ടറി ചെത്തുകടവ് സ്റ്റാബിൻ വീട്ടിൽ പി. തുപ്രൻ (റിട്ട. ജില്ല സഹകരണ ബാങ്ക് -81) നിര്യാതനായി. സി.പി.എം കളരിക്കണ്ടി ലോക്കൽ കമ്മിറ്റി അംഗം, വരിയട്ട്യാക്ക് ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം മേഖല സെക്രട്ടറി, പ്രസിഡന്റ്, ചെത്തുകടവ് പൊതുജന വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.
ഭാര്യ: കെ. ഗൗരി (സി.പി.എം വരിയട്ട്യാക്ക് ബ്രാഞ്ച് അംഗം, റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: പി.ടി. സ്റ്റാലിൻ (വരിയട്ട്യാക്ക് ബ്രാഞ്ച് അംഗം, സ്റ്റാബിൻ ഫുഡ്സ് കുന്ദമംഗലം), പി.ടി. ബിൻസി (ബി.ആർ.സി, കുന്ദമംഗലം). മരുമക്കൾ: മിനിമോൾ, വി.കെ. ജയപ്രകാശൻ കൊടുവള്ളി. സഹോദരങ്ങൾ: രാവുണ്ണി പടിയൻ, പരേതയായ വസന്ത പടിയൻ, സാവിത്രി പടിയൻ, ശ്യാമള പടിയൻ, ശശീന്ദ്രൻ പടിയൻ, ശൈലജ പടിയൻ.