താനൂർ: വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് എം.പി. ഉമ്മർ ബാവ (81) നിര്യാതനായി. പരേതനായ പോസ്റ്റ്മാൻ എം.പി. ബാവയുടെ മകനാണ്.
താനൂർ എ.ഇ.ഒ, തിരൂർ എ.ഇ.ഒ, ഡി.ഇ.ഒ, താമരശ്ശേരി എ.ഇ.ഒ, തിരുവനന്തപുരം കൊളത്തുപ്പുഴ ഹൈസ്കൂൾ അധ്യാപകൻ, എസ്.എസ്.എ ജില്ല കോഓഡിനേറ്റർ തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്നു.
സർവിസ് പെൻഷനേഴ്സ് യൂനിയൻ താനാളൂർ യൂനിറ്റ് പ്രസിഡന്റും സംസ്ഥാന കൗൺസിലറുമായിരുന്നു. റിട്ട. എംപ്ലോയീസ് ഓഫ് എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് (റീഡ്) ജില്ല പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ചെങ്ങാട്ട് ജമീല. മക്കൾ: നജ്മുന്നിസ, നിഷ. മരുമക്കൾ: കെ.ആർ. അലി, പി.പി. അസൈനാർ (പരിയാപുരം).