വേങ്ങര: പതിറ്റാണ്ട് കാലം പത്രവിതരണ രംഗത്ത് സജീവമായിരുന്ന ഒ.സി. ഹനീഫ (59) നിര്യാതനായി.
എ.ആർ. നഗർ ഇരുമ്പുചോലയിലെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന ഓവുങ്ങൽ ചക്കുംകുളത്ത് ഹനീഫ ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ്, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ മലപ്പുറം വെസ്റ്റ് ജില്ല ഓർഗനൈസിങ് സെക്രട്ടറി, തിരൂരങ്ങാടി ദയ ചാരിറ്റി സെൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, വേങ്ങര മണ്ഡലം യൂത്ത് ലീഗ് പ്രഥമ ജനറൽ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ആസ്യ. മക്കൾ: ഹാഫിസ് മുഹമ്മദ്, ഹസീന, ഹനീസ, ഹലീമ തസ്നി, ഹസ്ന. മരുമക്കൾ: തൗഫീഖ് (ചുള്ളിപ്പാറ), ഇല്യാസ് (വെട്ടത്ത് ബസാർ മമ്പുറം), ഷംസുദ്ദീൻ.