കൊണ്ടോട്ടി: ജിദ്ദയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മരിച്ചു. കരിപ്പൂര്‍ ചോലമാട് പുതുക്കുളം താഴത്തെ പള്ളിയാളി അബ്ദുല്‍ റഷീദ് (കുഞ്ഞുമോന്-54) ആണ് മരിച്ചത്. ജിദ്ദയിലെ ഹരാസാത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ പ്രവാസിയായിരുന്ന അബ്ദുല്‍ റഷീദ് നാട്ടില്‍ വന്ന് 12 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുപോയതായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: പരേതനായ അലി ഹാജി. മാതാവ്: പരേതയായ ഫാത്തിമക്കുട്ടി. ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ് റംഷാദ്, റാനിയ ഷെറിന്, ഫാത്തിമ റന, മുഹമ്മദ് റിസിന്‍. മരുമകന്: മുഹമ്മദ് ത്വയ്ബ്.