പാലക്കാട്: മുസ്ലിം ലീഗ് നേതാവും നൂര്ജഹാന് ഹോട്ടല്‍ ശൃംഖലയുടെ സ്ഥാപകനും ഉടമയുമായ പാലക്കാട് കോട്ടമൈതാനം റബ്നത്തില് പി.സി. ഹംസ ഹാജി (89) നിര്യാതനായി.
1953ല്‍ കോട്ടമൈതാനത്ത് നടന്ന മുസ്ലിം ലീഗിന്റെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് പാലക്കാട്ടെത്തുന്നത്. യൂത്ത് ലീഗ് പ്രഥമ പാലക്കാട് താലൂക്ക് ട്രഷറര്‍, താലൂക്ക് മുസ്ലിം ലീഗ് സെക്രട്ടറി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, ജില്ല കമ്മിറ്റിയംഗം, ദീര്‍ഘകാലം പാലക്കാട് ജില്ല ആശുപത്രി വികസനസമിതി അംഗം, ഹോട്ടല്‍ റസ്റ്റാറന്റ് അസോസിയേഷന് രക്ഷാധികാരി, കോഓപറേറ്റിവ് ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ടി.കെ. ഇസത്ത്. മക്കള്‍: അബ്ദുല്‍ റഹീം, അബ്ദുല്‍ റഷീദ്, അബ്ദുല്‍ റഊഫ്, മുഹമ്മദ് റഫീഖ്, റയീസുദ്ദീന്, മുഹമ്മദ് റിയാസ്, മുഹമ്മദ് റാസി, റബാന. മരുമക്കള്‍: റഹ്മത്ത്, ഷമീന, തസ്നീമ, ഷംസീന, ഫാരിഷ, ലുലുട്ടി, നംഷീന, ഡോ. ഷഫീഖ്. ഖബറടക്കം വ്യാഴാഴ്ച തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.