ശ്രീകണ്ഠപുരം: കോട്ടൂർ കുന്നിലെ വെള്ളു വളപ്പിൽ നാരായണൻ (76) നിര്യാതനായി. പരേതരായ ഒതേനൻ - ചീയ്യയി ദമ്പതികളുടെ മകനാണ്. ഭാര്യ: കമലാക്ഷി. മക്കൾ: ലതിക (ഡയറക്ടർ, മലപ്പട്ടം സഹകരണ ബാങ്ക്), ലസിത, ലജിത. മരുമക്കൾ: വിനോദ് (റിട്ട. പൊലീസ്), സുരേന്ദ്രൻ (വിമുക്തഭടൻ), മനോജ് (മാവിച്ചേരി). സഹോദരങ്ങൾ: ദാമോധരൻ (റിട്ട. മിൽമ കണ്ണൂർ), പി.പി. ലക്ഷമണൻ (സെക്രട്ടറി, സി.പി.എം ചൂളിയാട് ലോക്കൽ കമ്മിറ്റി), രഘൂത്തമൻ (റിട്ട. അധ്യാപകൻ, മയ്യിൽ), ജനാർദ്ദനൻ (ഓട്ടോ ഡ്രൈവർ, മലപ്പട്ടം), പരേതയായ വി.വി. മാധവി (കൊളന്ത). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മലപ്പട്ടം പഞ്ചായത്ത് വാതക ശ്മശാനത്തിൽ.