കോഴിക്കോട്: പി.പി അസോസിയേറ്റ്സ് മുൻ ജീവനക്കാരൻ ബഷീർ (73) ഇടിയങ്ങര എളാന്റെ പള്ളിക്കുസമീപം കോഴിക്കോടൻ വീട്ടിൽ നിര്യാതനായി. പരേതരായ പുതിയ തോപ്പിലകത്ത് പി.ടി. അബൂബക്കർ കോയയുടെയും കോഴിക്കോടൻ വീട്ടിൽ കദീശബിയുടെയും മകനാണ്. ഭാര്യ: തങ്ങൾസ് റോഡ് തോട്ടത്ത് ഹാജറ. മക്കൾ: പി.സി. ജംസീർ (കെ.എസ്.ആർ.ടി.സി), പർവ്വീന. മരുമക്കൾ: ചെറുവീട്ടിൽ നസ്വീബ സിതാര, പരേതനായ മാൽമിയാരകത്ത് അനസ്. സഹോദരങ്ങൾ: കെ.വി. അബ്ദുൽ നാസർ (റിട്ട. ലൈബ്രറി അസിസ്റ്റന്റ് ഫാറൂഖ് കോളജ്), കെ.വി. മുഹമ്മദ് ശുഹൈബ്, സലീമ (കുഞ്ഞ), ശരീഫ, സാബിറ. പരേതയായ സുഹറ.