ആമ്പല്ലൂർ: കല്ലൂരിൽ കർഷകൻ കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കല്ലൂർ നായരങ്ങാടി പാലത്തുപറമ്പ് ചാർത്താംവളപ്പിൽ വേലായുധന്റെ മകൻ മോഹനനാണ് (66) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. തോട്ടത്തിൽനിന്ന് നേന്ത്രക്കുലകൾ ചുമന്നുകൊണ്ടുവരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ തോട്ടത്തിലെ കർഷകർ ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ശ്യാമള. മക്കൾ: ഹിമ, ഷിമ, ഹിമേഷ്. മരുമക്കൾ: പരേതനായ അനിലൻ, ഷാജൻ, സേതുലക്ഷ്മി.