കൊടുങ്ങല്ലൂർ: അഴീക്കോട് സീതി സാഹിബ് ഹൈസ്കൂളിന് കിഴക്ക് തരികപീടികയിൽ പരേതരായ കുഞ്ഞുമുഹമ്മദിന്റെയും പാത്തോമയുടെയും മകൻ ടി.കെ. അബ്ദുൽകാദർ മാസ്റ്റർ (83) നിര്യാതനായി.
അഴീക്കോട് ഗവ.യു.പി.സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്. കെ.എസ്.ടി.എ. തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, അക്കാദമിക്ക് കൗൺസിൽ കൺവീനർ, കൊടുങ്ങല്ലൂർ ഗവ. സർവൻസ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സീനത്ത്ടീച്ചർ. മക്കൾ: മുഹമ്മദ് സിയാദ് (എച്ച്.ഒ.ഡി, കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റ്, എസ്.എസ്.എം പോളിടെക്നിക്ക്, തിരൂർ), ടി.എ. സാജിത് (എച്ച്.എം, സി.എം.എം.ഒ.എൽ.പി.എസ്, കൊടുങ്ങല്ലൂർ). മരുമക്കൾ: സിനി (അധ്യാപിക, ക്ലാരി നോർത്ത് എ.എം.യു.പി. എസ്, പാലച്ചിറമാട് , കോട്ടക്കൽ), എ.കെ. ബബിത (അധ്യാപിക, എച്ച്.യു.പി.എസ്, പൊയിലുങ്ങപറമ്പ്).
സഹോദരങ്ങൾ: ഐശു, ബാവകുട്ടി (റിട്ട. ആർമി), മറിയു, സുബൈദ (റിട്ട. ജീവനക്കാരി, ഫിഷറീസ് വകുപ്പ്), നഫീസ (റിട്ട. അധ്യാപിക), അബ്ദുൽ സലാം ( സാജ് പ്രിന്റേഴ്സ്, അഴീക്കോട്), നസീമ.