പുതുനഗരം: ടി.ബി. തെരുവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എ. നൂർ മുഹമ്മദിന്റെ ഭാര്യ ആമിന ടീച്ചർ (72) നിര്യാതയായി. മത, സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലയിൽ സജീവ പ്രവർത്തകയായിരുന്നു.
വനിത ലീഗ് മുൻ ജില്ല ട്രഷററും വനിത ലീഗ് സംസ്ഥാന കൗൺസിൽ അംഗവും മുൻ പഞ്ചായത്ത് അംഗവുമാണ്. മക്കൾ: നിയാസ്, ഇർഷാദ്. മരുമകൾ: മുബീന.