പാലക്കുന്ന്: സബ് പോസ്റ്റ് മാസ്റ്ററായി വിരമിച്ച മലാംകുന്ന് കുന്നുമ്മലിലെ കെ.എ. വാസു (78) നിര്യാതയായി. പരേതരായ ആലി അമ്പുവിന്റെയും ചിരുതമ്മയുടെയും മകനാണ്.
സി.ജി.പി.എ കാഞ്ഞങ്ങാട് യൂനിറ്റ് പ്രസിഡന്റ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി തൃക്കണ്ണാട് ശാഖ പ്രസിഡന്റ്, കോട്ടിക്കുളം ചേടിക്കുന്ന് താഴത്ത് മുണ്ടാച്ചി വളപ്പിൽ തറവാട് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ശോഭന. മക്കൾ: ഉണ്ണികൃഷ്ണൻ (മർച്ചന്റ് നേവി), കൃഷ്ണകുമാർ (രാജസ്ഥാൻ), ശാലിനി (നീലേശ്വരം), മാലിനി (പയ്യന്നൂർ). മരുമക്കൾ: പ്രേംനാഥ് (നീലേശ്വരം), പ്രിയേഷ് പയ്യന്നുർ (മർച്ചന്റ് നേവി), ബിന്ദു (കളനാട്), മഞ്ജുള (കാസർകോട്). സഹോദരങ്ങൾ: നാരായണൻ കുന്നുമ്മൽ (കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ് ഓർഗനൈസിങ് സെക്രട്ടറി), പരേതനായ കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.