പൊന്നാനി: പൊന്നാനി നഗരസഭ മുൻ പ്രതിപക്ഷനേതാവും സി.പി.എം മുൻ പൊന്നാനി ഏരിയ കമ്മിറ്റി അംഗവുമായ പൊന്നാനി ചാണാ റോഡ് സ്വദേശി തിരുത്തിക്കാട്ട് പിലാക്കൽ ടി.പി. ഉമർ (78) നിര്യാതനായി. റിട്ട. ജില്ല ട്രഷറി ഓഫിസറാണ്.
പൊന്നാനി കുറ്റിക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.ജി.ഒ.എ ജില്ല പ്രസിഡന്റ്, സാക്ഷരത ജില്ല റിസോഴ്സ് പേഴ്സൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജ. മക്കൾ: റസിയ, നസീറ, സെമീറ, തൻസീറ, സഫീറ. മരുമക്കൾ: സുബൈർ, അഷ്റഫ്, ഹക്കീം, അലി, റഫീഖ്. സഹോദരങ്ങൾ: റുക്കിയ, ഹൈറുന്നീസ, പരേതരായ നഫീസ, മുഹമ്മദ് കുട്ടി, അബൂബക്കർ, അലിക്കുട്ടി, ഉസ്മാൻകുട്ടി (ബാവക്കുട്ടി). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.