മുട്ടിക്കുളങ്ങര (പാലക്കാട്): നടക്കാവ് തുഷാരയിൽ ഗായികയും മുൻ സംഗീത അധ്യാപികയുമായ പ്രഫ. കെ.എസ്. സുജാത (78) നിര്യാതയായി. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയാണ്. സേതു ഭാഗവതരുടെയും കാഥിക എം.ആർ. കൃഷ്ണമ്മയുടെയും മകളാണ്.
കാസർകോട് അന്ധവിദ്യാലയത്തിലും ചെമ്പൈ സംഗീത കോളജിലും സംഗീതാധ്യാപികയായി സേവനമനുഷ്ഠിച്ചു. 2003ൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്ന് പ്രഫസറായി വിരമിച്ചു. വിവിധ നാടക ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1967 മുതൽ ഓൾ ഇന്ത്യ റേഡിയോ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ നിലയങ്ങളിൽ ലളിതഗാനവിഭാഗം ആർട്ടിസ്റ്റായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ 2024ലെ ഗുരുപൂജ പുരസ്കാരം, പാലക്കാട് സ്വാതി സംഗീതസഭയുടെ നാദചന്ദ്രിക പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭർത്താവ്: ശ്രീധരൻ (മുൻപഞ്ചായത്ത് സെക്രട്ടറി). മക്കൾ: അരുൺകുമാർ (അധ്യാപകൻ, പുലാപ്പറ്റ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്), വൃന്ദ (നാഷണൽ ഇൻഷുറൻസ്, പാലക്കാട്). മരുമക്കൾ: മാണിക്യൻ (മലബാർ സിമന്റ്സ്), രശ്മി (ആലുവ കുടുംബ കോടതി).