കരിങ്കല്ലത്താണി: പൂവത്താണി എ.എം.യു.പി സ്കൂൾ അധ്യാപകൻ ഷബീർ അലി (47) നിര്യാതനായി. സ്കൂളിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ സി. ഹംസ മാസ്റ്ററുടെ മകനാണ്. മാതാവ്: ഹഫ്സ. ഭാര്യ: ഷാലിയ. മക്കൾ: റഹദിൽ, നിമ ഫാത്തിമ, മുഹമ്മദ് നുറൈസ്. സഹോദരങ്ങൾ: ബഷീർ, ഖാദർ മാസ്റ്റർ.