പട്ടിക്കാട്: അരനൂറ്റാണ്ടിലേറെ കാലമായി പെരിന്തൽമണ്ണയിലെ രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന റിട്ട. അധ്യാപകൻ കൃഷ്ണൻകുട്ടി (80) നിര്യാതനായി. കെ.ജി.പി.ടി.എ, കെ.ജി.ടി.എ, കെ.എസ്.ടി.എ സംഘടനകളുടെ ജില്ല, സബ് ജില്ല ഭാരവാഹിയായും പുരോഗമന കലാ സാഹിത്യ സംഘം ജില്ല വൈസ് പ്രസിഡന്റായും ചുമതലകൾ വഹിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ കലാ-സാഹിത്യ, സർഗവേദികളുടെ സംഘാടനത്തിൽ നിറസാന്നിധ്യമായിരുന്നു. 1973ലെ എൻ.ജി.ഒ അധ്യാപകസമരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് വന്ന ആദ്യകാല കുടിയേറ്റ അധ്യാപകരിൽ ഒരാളാണ്. കാപ്പ് ജി.എം.യു.പി സ്കൂളിൽനിന്നാണ് അധ്യാപകനായി പിരിഞ്ഞത്.
ഭാര്യ: പി.കെ. അമ്മിണി (റിട്ട. അധ്യാപിക). മക്കൾ: നിഷ കെ. പൊറ്റാലിൽ, (അധ്യാപിക, ആർ.എം.എച്ച്.എസ് മേലാറ്റൂർ), നിന കെ. പൊറ്റാലിൽ (അധ്യാപിക, ആർ.എം.എച്ച്.എസ് മേലാറ്റൂർ).
മരുമക്കൾ: ഡോ. സഞ്ജയ് കുമാർ (പ്രിൻസിപ്പൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, നിലമ്പൂർ), അനൂപ് നവാഹ്ഗർ (അധ്യാപകൻ, എസ്.വി.എച്ച്.എസ്.എസ് പാലേമാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ നഗരസഭ ക്രിമറ്റോറിയത്തിൽ.