പാലക്കുന്ന്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കളം-പാലക്കുന്ന് യൂനിറ്റ് മുൻ പ്രസിഡന്റ് അച്ചേരി തമ്പുരാൻ വളപ്പ് നന്ദനത്തിൽ കെ.വി. ഭാസ്കരൻ (വെള്ള -75) നിര്യാതനായി. പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഗോൾഡൻ ബേക്കറി ഉടമയായിരുന്നു. ഭാര്യ: കെ. കാർത്യായനി. മക്കൾ: സുനിൽ കുമാർ (കബഡി അമ്പയർ), അനിൽ കുമാർ (ദുബൈ), ബി. മിനിമോൾ (കൊവ്വൽപ്പള്ളി). മരുമക്കൾ: ജ്യോതി, സുകന്യ (എഫ്.എ.ബി ദുബൈ), രാജേഷ് (കൊവ്വൽപള്ളി).
സഹോദരങ്ങൾ: പരേതരായ കെ.വി. കുഞ്ഞിരാമൻ (പാലക്കുന്നിലെ ആദ്യകാല ബേക്കറി കടയുടമ), കെ.വി. ശ്രീധരൻ (പാലക്കുന്ന് ക്ഷേത്ര ഭാരവാഹിയും പത്ര വിതരണ ഏജന്റും). സഞ്ചയനം ഞായറാഴ്ച.