കല്യാശ്ശേരി: മൊറാഴ സെൻട്രലിന് സമീപം താമസിക്കുന്ന ടി.പി. ചന്ദ്രശേഖരൻ (70) നിര്യാതനായി. പയ്യാവൂർ ദേവസ്വം മുൻ ചെയർമാനും മാധ്യമപ്രവർത്തകനുമായ ടി.പി. രാജീവന്റെ ജ്യേഷ്ഠനാണ്. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വി.ഇ.ഒ.), ബി.ഡി.ഒ, നാഷണൽ സേവിങ്സ് ഡെപ്യൂട്ടി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏരുവേശ്ശി എ.യു.പി സ്കൂൾ റിട്ട. അധ്യാപകനും പരേതനായ സി.എച്ച്. ഗോവിന്ദൻ മാസ്റ്ററുടെയും പരേതയായ ടി.പി. പത്മാവതി അമ്മയുടെയും മകനാണ്.
ഭാര്യ: പി.വി. പ്രേമവല്ലി (മൊറാഴ). മക്കൾ: ജയേഷ് (ചെന്നൈ), ജിഷിത. മരുമകൾ: ലോല (പള്ളിക്കുന്ന്). മറ്റു സഹോദരങ്ങൾ: നിർമല കുമാരി (മുംബൈ), ലളിതകുമാരി, ഗോപിനാഥൻ (മയ്യിൽ), പരേതനായ ടി.പി. പ്രഭാകരൻ നമ്പ്യാർ. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് മൊറാഴയിലെ വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചക്ക് 12ന്.