ആയഞ്ചേരി: മാധ്യമം, മാതൃഭൂമി ദിനപത്രം മുൻ ഏജന്റായിരുന്ന ആയഞ്ചേരി തെരുവിലെ പുളിയുള്ള കണ്ടി ഗോപാലൻ (91) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഉഷ (പോസ്റ്റ് ഓഫിസ് ആർ.ഡി ഏജന്റ്), ശോഭ, മുരളി. മരുമക്കൾ: രാജൻ (മുക്കാളി), രതിക (മൊകവൂർ), പരേതനായ രവീന്ദ്രൻ (പതിയാരക്കര). സഹോദരങ്ങൾ: പരേതരായ രാമൻ, നാരായണി, കുമാരൻ.