ഇരിങ്ങാലക്കുട: നിയന്ത്രണംവിട്ട ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികനും എടതിരിഞ്ഞി സ്വദേശിയുമായ യുവാവ് മരിച്ചു. എടതിരിഞ്ഞി മരക്കമ്പനിക്കടുത്ത് വില്വമംഗലത്ത് ബാബുവിന്റെ മകൻ രാഹുലാണ് (25) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പോട്ട-മൂന്നുപീടിക സംസ്ഥാന പാതയിൽ കെ.എസ് പാർക്കിന് മുന്നിലാണ് അപകടം. ബൈക്കിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടൻ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബജാജ് ഫിൻകോർപ്പിലെ എക്സിക്യൂട്ടിവായി പ്രവർത്തിച്ചുവരുകയായിരുന്നു. മാതാവ്: സിന്ധു. സഹോദരൻ: ഗോകുൽ. ഇരിങ്ങാലക്കുട പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.