നടത്തറ: യുവാവ് തിരുപ്പതിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മൂർക്കനിക്കര തിരുമാനാംകുന്ന് നടുവത്ത് വീട്ടിൽ ബാബുവിന്റെ മകൻ ശ്രീജിത്താണ് (28) മരിച്ചത്.
തിരുപ്പതി ആലുക്കാസ് ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്. മേൽനടപടി പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാവിലെ ആറിന് വീട്ടിലെത്തിക്കും.
ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പറയുന്നു. മാതാവ്: സ്മിത. ഭാര്യ: അർച്ചന. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് നടത്തറ പഞ്ചായത്ത് ശ്മശാനം ഓർമക്കൂടിൽ.