തണ്ണീർ പന്തൽ: മുൻ സി.പി.ഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റുമായ കെ.സി. രവി (57) നിര്യാതനായി.
സി.പി.ഐ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി, ദീർഘകാലം തണ്ണീർ പന്തൽ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി, തണൽ ചാരിറ്റബിൾ സംരക്ഷണ സമിതി സെക്രട്ടറി, സി.സബ്ല്യു.എസ്.എ തണ്ണീർ പന്തൽ യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ശാന്ത. മക്കൾ: ശരത്ത്, ശരണ്യ. മരുമക്കൾ: നവീൻ (അഴിയൂർ), നിമില (വയനാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.