ആലക്കോട്: ആലക്കോട് എൻ.എസ്.എസ് എൽ.പി സ്കൂൾ റിട്ട. അധ്യാപിക പി.പി. പൊന്നമ്മ (87) നിര്യാതയായി. പത്തനംതിട്ട വടശ്ശേരിക്കര പുതുശ്ശേരിമല മേലേടത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ. ഗോപാലൻ നായർ (റിട്ട. ക്ലർക്ക് എൻ.എസ്.എസ് ഹൈസ്കൂൾ, ആലക്കോട്). മകൾ: ജി. ഗീത അടൂർ (റിട്ട. പ്രഥമാധ്യാപിക എൻ.എസ്.എസ്.എച്ച്.എസ്, കാരാപ്പുഴ), സതീഷ് ജി. നായർ (കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി, കാർത്തികപുരം), ജി. ബിന്ദു (റിട്ട. അധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ്.എസ്, ആലക്കോട്).
മരുമക്കൾ: കല എസ്. നായർ (ഈര, കോട്ടയം), എം.ആർ. മണി ബാബു (റിട്ട. പ്രഥമാധ്യാപകൻ, അക്കിപ്പറമ്പ് യു.പി സ്കൂൾ, തളിപ്പറമ്പ്), പരേതനായ എൻ. സതീഷ് കുമാർ അടൂർ (റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ). മൃതദേഹം ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം 11 മണിക്ക് കോളി എൻ.എസ്.എസ് ശ്മശാനത്തിൽ.