പയ്യന്നൂർ: മുസ്ലിം ലീഗ് നേതാവും രാമന്തളി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മീത്തൽ മഹ്മൂദ് ഹാജി (84) നിര്യാതനായി. ഒരു തവണ സർക്കാർ നോമിനിയായും 2010ൽ തെരഞ്ഞെടുപ്പിലൂടെയും രാമന്തളി പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. എട്ടിക്കുളം ശാഖ മുസ്ലിംലീഗ് പ്രസിഡന്റായും സംസ്ഥാന കൗൺസിലറായും അബുദാബി കെ.എം.സി.സി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിംലീഗ് ജില്ല മണ്ഡലം പ്രവർത്തക സമിതി അംഗമായും ദീർഘകാലം പ്രവർത്തിച്ചു. എട്ടിക്കുളം മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എൻ.പി. കുഞ്ഞായിസു. മക്കൾ: മറിയം, സുബൈദ, സുലൈഖ, സുഹറ, മുഹമ്മദലി, പരേതനായ ഫൈസൽ. മരുമക്കൾ: മൂസ, മുഹമ്മദ്, അബ്ദുൽഖാദർ, മഹമൂദ്, സുബൈദ. സഹോദരങ്ങൾ: കദീസു, പരേതരായ അബ്ദുസ്സലാം, സാറകുട്ടി, നബീസ.