വേളം: ചെറുകുന്നിലെ കെ.ടി. രാജൻ (89) നിര്യാതനായി. ചെറുകുന്ന് ഗവ.യു.പി. സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ചേരാപൂരം ഗവ. എൻ.പി. സ്കൂൾ ഹെഡ്മാസ്റ്റർ, സി.പി.എം അഭിവക്ത വേളം ലോക്കൽ കമ്മിറ്റി അംഗം, കെ.ജി.ടി.എ കോഴിക്കോട് ജില്ല കമ്മിറ്റി അംഗം, കുന്നുമ്മൽ സബ് ജില്ല സിക്രട്ടറി, കർഷക സംഘം വേളം വില്ലേജ് പ്രസിഡന്റ്, വേളം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം വലകെട്ട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: പാർവ്വതി അമ്മ. മക്കൾ: കെ.ടി. ശ്രീജിത്ത് രാജ് (അധ്യാപകൻ വേളം ഹയർസെക്കൻഡറി സ്കൂൾ), ഷിനിത്ത് രാജ് (ന്യൂസ് എഡിറ്റർ കണ്ണൂർ വിഷൻ). മരുമകൾ: സജ്ന (മേപ്പയൂർ).
സഹോദരങ്ങൾ: പരേതരായ കെ.ടി. കൃഷ്ണൻ മാസ്റ്റർ, കെ.ടി. ഗോവിന്ദൻ, കെ.ടി. നാരായണി ടീച്ചർ, കെ.ടി. ജാനു അമ്മ, കെ.ടി. മീനാക്ഷി ടീച്ചർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.