പയ്യന്നൂർ: പയ്യന്നൂർ കോളജ് റിട്ട. ഇംഗ്ലീഷ് പ്രഫസർ കെ.പി. മുഹമ്മദ് സാലി (79) അബൂദബിയിൽ നിര്യാതനായി. പയ്യന്നൂർ പെരുമ്പ സ്വദേശിയാണ്. പയ്യന്നൂർ ഐ.എസ്.ഡി ഇംഗ്ലീഷ് സ്കൂൾ സ്ഥാപകാംഗമായിരുന്നു. ഭാര്യ: പി.എം. റാഹത്ത് (റിട്ട. അധ്യാപിക). മക്കൾ: മൻസൂർ, മുനവ്വിർ (ഇരുവരും അബൂദബി ഗവ. ഉദ്യോഗസ്ഥർ). മരുമക്കൾ: നിഷാന, ഷറീർ. ഖബറടക്കം അബൂദബിയിൽ നടക്കും.